പുസ്തകം കോലായിലെ (പൂമുഖതിനു അങ്ങിനെ പറയും ഞങ്ങളുടെ നാട്ടില്‍)
മേശയിലേക്ക് വലിച്ചെറിഞ്ഞു ഓടി പോയി അടുക്കളയില്‍ പലക ഇട്ടിരിക്കും.
പാത്രം എടുത്തു കാത്തിരിക്കുമ്പോഴായിരിക്കും അമ്മയുടെ വക......... പോയി കുളിച്ചു വാടാ........
പാവം വീടിലെ പണികള്‍ ഒതുക്കുന്നതിനിടയില്‍ ഞങ്ങള്‍ക്ക് (എനിക്കും, പെങ്ങള്കും്) വൈകിട്ടത്തേയ്ക്ക് ഒന്നും ഉണ്ടാക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല.
അതിനുള്ള സമയം അഡ്ജസ്റ്റ് ചെയ്യാനാ ഈ കുളിക്കാന്‍ വിടുന്നതെന്ന് ഞങ്ങളുണ്ടോ മനസ്സിലാക്കുന്നു ?
മിക്കവാറും ദിവസം വീട്ടില്‍ അമ്മ ഒറ്റയ്ക്കേ ഉച്ചക്കുണ്ടാവൂ. അതിനാല്‍ ചോറ് വെച്ചിട്ടുണ്ടാവും. അമ്മ വല്ല ചമ്മന്തിയും ഉണ്ടാക്കി കഴിക്കുകയാവും പതിവ്.
കറി ഒക്കെ ഉണ്ടാക്കാനെവിടെ നേരം.......?
പിന്നേ നല്ല പശുവിന് നെയ്യില്‍ കുറച്ചു ചെറിയുള്ളിയും പച്ചമുളകും പിന്നെ തക്കാളിയും എല്ലാം കൂടെ ചേര്‍ത്ത് വറുത്തു അതില്‍ ചോറ് ഇട്ടു നന്നായി ഇളക്കി തരും......
നല്ല ഒന്നാന്തരം "ഫ്രൈഡ് റൈസ്" (ഇന്നാണാ പേര് വന്നത്, ഹും! നമ്മളിതൊക്കെ പണ്ടേ കഴിക്കുന്നതാ മാഷെ) റെഡി.
എന്തിനെന്നോ, എന്നുമെന്നും എന്റെപ വായില്‍ മായാതെ അമ്മയുടെ ഭക്ഷണത്തിന്റെ രുചി നിലനില്കാനും പിന്നെ ഭക്ഷണം എന്തെന്നറിയാനും ......

Blogger Comment
Facebook Comment